Thursday, April 20, 2017

~ എന്റെ മരണം ~

ഇനി ഒന്നു മരിക്കണം -
എന്നിട്ട്‌ കാണണം,
ആർക്കഭിമാനം ആകുന്നു ഞാൻ.

ഏതോ യുഗത്തിൽ ജനിച്ചു മരിച്ചൊരു,
അന്ന് മനുഷ്യനാം ഇന്ന് ദൈവത്തിനോ.
അതോ പണിതുയർത്തിയ ആരാധനാലായതിനായി,
മനുഷ്യനെ പിഴിയുന്ന മതത്തിനോ.

സേവന പുതപിൻ കീഴിൽ ഒരു,
സ്വാർത്ഥത മാത്രമുള്ളൊരു കൂട്ടത്തിനോ.
അതോ രക്ത സാക്ഷികൾക്കായി,
ഉറ്റുനോക്കുന്നൊരു രാഷ്ട്രീയ പക്ഷത്തിനോ.

സ്നേഹിച്ചുവെങ്കിലും ഇല്ലെന്നു കേൾപ്പിച്ച,
കാമുകി എന്ന സങ്കല്പത്തിനോ.
അതോ കെട്ടിയത് മൂലം കൂടെ നിൽക്കുന്ന,
ഭാര്യ എന്ന സത്യത്തിനോ.

ആർകുമില്ലെങ്കിൽ പിന്നെന്തിനീ ചങ്ങല,
എന്തിനെന്നെ ബന്ധിച്ചു നീ.
സ്വപ്നങ്ങളിലേക് പറന്നുയരാൻ ചിറകുകൾ,
എന്തിനു മുറിച്ചു മാറ്റി.

നിബന്ധനകൾ ഏറെ നീ വച്ചുനീട്ടി,
ജീവിക്കാൻ എന്നും ഈ ഞാൻ മാത്രം.
കടപാടുകൾ മാത്രം അന്നും ഇന്നും,
അതിനപ്പുറത്തൊരു ശൂന്യതയും.

മരണത്തിലൂടെ ജയിക്കുമെന്നോർത്തു ഞാൻ,
സന്തോഷത്തോടെ ഞാൻ കണ്ണടച്ചു.
നാലുതോള് തന്ന് ആനയിച്ചെന്നെ നീ,
വീണ്ടും കടപാടിൽ മുക്കി കൊന്നു.

- Ju Ne

No comments:

Post a Comment